11:26pm 07 November 2026
NEWS
സമവായ കുർബാന ഫോർമുല അംഗീകരിക്കില്ല സിഎൻഎ
08/03/2025  07:03 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സമവായ കുർബാന ഫോർമുല അംഗീകരിക്കില്ല സിഎൻഎ

കൊച്ചി : കുർബാന സമവായം പറഞ്ഞ് വീതം വയ്ക്കാൻ വിശ്വസികൾ അനുവദിക്കില്ലെന്ന് കാത്തലിക്ക് നസ്രാണി അസോസിയേഷൻ . ( സി എൻ എ )സിനഡ് തീരുമാനപ്രകാരമാണ് സമവായ സർക്കുലർ പുറത്തിറക്കിയത് എന്നാ കാര്യം മെത്രാപ്പോലീത്തൻ വികാരിയുടെ പ്രഖ്യാപനം പൗരസ്ത്യ തിരുസംഘത്തേയും, സഭ സിനഡിനെയും മാർ പാംപ്ലാനി പരസ്യമായി ധിക്കരിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹവും അപലപനീയവുമാണ്. ഇത്തരം നീക്കങ്ങൾ നടത്തിയത് സംബന്ധിച്ച് സ്ഥിരം സിനഡ് മെത്രാൻമാർ അവരുടെ നിലപാട് വിശ്വാസികളെ ബോധ്യപ്പെടുത്തണം.
മേജർ അതിരൂപതയിൽ ഉടലെടുത്തിരിക്കുന്ന കുർബാന പ്രതിസന്ധിക്ക് കാരണം സിനഡ് ബിഷപ്പുമാർ  തന്നെയാണ് കാത്തലിക്ക് നസ്രാണി അസോസിയേഷൻ ചൂണ്ടിക്കാട്ടി.
രാഷ്ട്രീയക്കാരെ പോലും അമ്പരിപ്പിക്കുന്ന രീതിയിൽ പെരുമാറുന്ന മെത്രാപ്പോലീത്തൻ വികാരി സ്വയം രാജിവച്ച് പോകണം.സഭയുടെ സത്യകുർബാന മേജർ അതിരൂപതയിൽ അനുവദിച്ച് തരാത്ത മേജർ ആർച്ച്ബിഷപ്പും, മെത്രാപ്പോലീത്തൻ വികാരിയേയും മറ്റ് രൂപതകളിൽ പ്രവേശിപ്പിക്കരുതെന്നും തിരുകർമ്മങ്ങൾ നടത്താൻ അനുവദിക്കുകയും ചെയ്യരുത്.കുർബാന തർക്കം ശാശ്വതമായി പരിഹരിക്കാൻ വത്തിക്കാൻ പ്രതിനിധി മാർ സിറിൽ വാസിൽ ഇടപെടണം.അടിയന്തര സിനഡ് കൂടി ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. (ഞായർ9) ഉച്ചകഴിഞ്ഞ് 2.30 ന് അങ്കമാലിയിൽ കാത്തലിക്ക് നസ്രാണി അസോസിയേഷൻ ഉന്നതാധികാര സമിതി നേതൃയോഗം കൂടി ഭാവി പരിപാടികൾക്ക് രൂപം കൊടുക്കുമെന്ന് ചെയർമാൻ ഡോ. എം.പി. ജോർജ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img